28.4 C
Kunnamkulam
Thursday, November 26, 2026
Home Bureaus Kechery അരിയന്നൂരില്‍ നിന്ന് കൂറ്റന്‍ മലമ്പാമ്പിനെ പിടികൂടി

അരിയന്നൂരില്‍ നിന്ന് കൂറ്റന്‍ മലമ്പാമ്പിനെ പിടികൂടി

52

അരിയന്നൂര്‍ പൊന്നരാശ്ശേരി വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം. വര്‍ക്ക്‌ഷോപ്പ് അടച്ച് ജീവനക്കാരെല്ലാം പോയശേഷം രാത്രി ഒന്‍പതരയോടെയാണ് റോഡ് മുറിച്ച് കടന്ന് വന്ന പാമ്പ് വര്‍ക്ക്‌ഷോപ്പിനുള്ളിലേക്ക് കയറിയത്. സംഭവം ശ്രദ്ധയില്‍പെട്ട വഴിയാത്രക്കാരും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചിലിലില്‍ ലോറിയ്ക്ക് അടിയില്‍ കിടന്ന പാമ്പിനെ പിടികൂടുകയായിരുന്നു. എരുമപ്പെട്ടി വനംവകുപ്പ് അധികൃതരെ വിവിരം അറിയിച്ചിട്ടുണ്ട്. ഏകദേശം പത്തടിയോളം നീളമുള്ള പാമ്പ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്തുണ്ടായിരുന്നതായി പറയുന്നു. സമീപത്തെ ഒരു വീട്ടിലെ പറമ്പില്‍ പാമ്പ് കയറിയിരുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. ഇതേ പാമ്പ് തന്നെയാണ് വര്‍ക്ക് ഷോപ്പില്‍ നിന്ന് പിടികൂടിയത് എന്നാണ് സൂചന.

ADVERTISEMENT
error: Content is protected !!