28.4 C
Kunnamkulam
Thursday, November 26, 2026
Home Bureaus Kechery മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

8

 

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെയും മുല്ലശ്ശേരി ഐ.സി.ഡി.എസിന്റെയും നേതൃത്വത്തില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം വര്‍ണ്ണച്ചിറകുകള്‍ സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട എളവള്ളി,പാവറട്ടി, മുല്ലശ്ശേരി,വെങ്കിടങ്ങ് എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലെ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച കലോത്സവം പ്രൊഫ.സി.രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമന്റ് ഫ്രാന്‍സീസ് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!