28.4 C
Kunnamkulam
Thursday, November 26, 2026
Home Bureaus Chavakkad ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ‘സിവിറ്റാസ് 2026’ ശ്രദ്ധേയമായി

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ‘സിവിറ്റാസ് 2026’ ശ്രദ്ധേയമായി

9

 

വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാവബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ‘സിവിറ്റാസ് 2026’ ശ്രദ്ധേയമായി.
ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എ. വര്‍ഗീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. ഷഹര്‍ബാന്‍ , ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിര്‍, പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. റസ്ല, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.എം. സാഹിദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.ജെ. മേരി എന്നിവര്‍ പങ്കെടുത്തു. ‘എംപവറിങ് യൂത്ത് ഫോര്‍ എ സ്‌ട്രോങ് ഡെമോക്രസി’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

 

ADVERTISEMENT
error: Content is protected !!