30.7 C
Kunnamkulam
Wednesday, November 25, 2026
Home Bureaus Chavakkad ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെയും മാതാവിനെയും മർദിച്ച സംഭവം; നാലു പേർ അറസ്റ്റിൽ

ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെയും മാതാവിനെയും മർദിച്ച സംഭവം; നാലു പേർ അറസ്റ്റിൽ

22

 

പുന്നയൂര്‍ എടക്കര മിനി സെന്ററില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെയും മാതാവിനേയും മര്‍ദിച്ചെന്ന പരാതിയില്‍ നാലു പേര്‍ അറസ്റ്റില്‍. പുന്നയൂര്‍ വഴങ്ങില്‍ വിഷ്ണു(28), അമ്പലപറമ്പില്‍ അനില്‍(49), അമ്പലപറമ്പില്‍ വിഷ്ണു(26), പനങ്ങാട്ട് രഖില്‍(34) എന്നിവരാണ് അറസ്റ്റിലായത്. തെക്കേ പുന്നയൂരില്‍ വഴിയാത്രക്കാരിക്ക് നേരെ ബൈക്ക് യാത്രികന്‍ ഉത്തരപറമ്പില്‍ അജ്മല്‍ സലീം അശ്ലീല ആംഗ്യം കാണിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. യുവതിയുടെ പരാതിയില്‍ അജ്മലിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം യുവതിയും സഹോദര ഭാര്യയും നടന്നു പോകുമ്പോള്‍ പിന്നില്‍ ബൈക്കിലെത്തിയ അജ്മല്‍ രണ്ടു തവണ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് യുവതിയുടെ പരാതി. വിവരം അറിഞ്ഞെത്തിയ യുവതിയുടെ സഹോദരനും അജ്മലുമായി വാക്കുതര്‍ക്കം ഉണ്ടായി എന്നാണ് പറയുന്നത്. തുടര്‍ന്ന് ഒരു മണിക്കൂറിനു ശേഷം എടക്കര മിനി സെന്ററില്‍ ബൈക്കില്‍ പോകുകയായിരുന്ന അജ്മലിനെയും മാതാവ് സാബിറയെയും പ്രതികള്‍ തടഞ്ഞുനിര്‍ത്തി കയ്യേറ്റം ചെയ്യുകയും തടയാന്‍ ശ്രമിച്ച സാബിറയെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ രണ്ട് പേരും ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിലും ചികിത്സ തേടി.

ADVERTISEMENT
error: Content is protected !!