കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. എസ്.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ടി.അഭിജിത്ത് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് പി.പി. മുബഷിര്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ. അക്ബര്‍, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷീജ പ്രശാന്ത് എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയ സെക്രട്ടറി സൗഹൃദയകുമാര്‍, ജില്ലാ കമ്മിറ്റി അംഗം കെ.ബി. സാനിഗ, ഏരിയ ജോയിന്റ് സെക്രട്ടറി പി.എ. മുത്തലിബ്, വൈസ് പ്രസിഡന്റ് കെ.എച്ച്. അഫ്സല്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.ആര്‍. നിരന്‍ഘോഷ്, കെ.യു. ശിവകൃഷ്ണ, അതിരത് കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.



