30 C
Kunnamkulam
Wednesday, November 18, 2026
Home Bureaus Chavakkad ചാവക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അഖിലേന്ത്യ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അഖിലേന്ത്യ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു

0

ചാവക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ അഖിലേന്ത്യ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു. ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ എന്‍.കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. പി.ആര്‍ വാസു അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, ഗീതാഗോപി, തൃശ്ശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ പി. രാമചന്ദ്രന്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എ.എച്ച് അക്ബര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ ഷിബു, പി.ഐ സജിത, പി.കെ മഹിജ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറും കലാപരിപാടികളും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!