26 C
Kunnamkulam
Monday, November 16, 2026
Home Bureaus Chavakkad ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ ചരിത്രനേട്ടം; മമ്മിയൂർ എൽ.എഫ് സ്കൂളിൽ വിജയാഘോഷം

ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ ചരിത്രനേട്ടം; മമ്മിയൂർ എൽ.എഫ് സ്കൂളിൽ വിജയാഘോഷം

30

ചാവക്കാട് ഉപജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.എസില്‍ വിജയാഘോഷവും ആഹ്ലാദപ്രകടനവും സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ സംയുക്തമായാണ് വിജയാഘോഷം സംഘടിപ്പിച്ചത്. ഇംഗ്ലീഷ് മീഡിയം എല്‍.പി. വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികളും ആഘോഷത്തില്‍ സജീവമായി പങ്കുചേര്‍ന്നു.കലോത്സവത്തില്‍ എല്‍.പി. വിഭാഗം ഓവറോള്‍ ഒന്നാം സ്ഥാനവും ഹൈസ്‌കൂള്‍ അഗ്രിഗേറ്റില്‍ ഒന്നാം സ്ഥാനവും സ്‌കൂള്‍ സ്വന്തമാക്കി. ഹൈസ്‌കൂള്‍ ടോട്ടല്‍ ഓവറോളിലും ഹയര്‍ സെക്കന്‍ഡറി അഗ്രിഗേറ്റിലും സംസ്‌കൃതോത്സവം അഗ്രിഗേറ്റിലും രണ്ടാം സ്ഥാനവും യു.പി. അഗ്രിഗേറ്റില്‍ മൂന്നാം സ്ഥാനവും നേടി.ഇതിനു പുറമെ തൃശൂര്‍ ജില്ലാ ശാസ്ത്രമേളയില്‍ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടതും ഉപജില്ലാ കായികമേളയില്‍ ഓവറോള്‍ മൂന്നാം സ്ഥാനം നേടിയതും ഉപജില്ലാ ശാസ്ത്രമേളയിലും മറ്റ് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചതും സ്‌കൂളിന്റെ നേട്ടങ്ങള്‍ക്ക് മാറ്റുകൂട്ടി. വിജയത്തിന്റെ ആവേശത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ നിന്ന് ആരംഭിച്ച വര്‍ണാഭമായ ഘോഷയാത്ര ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ മമ്മിയൂര്‍ സെന്റര്‍ വരെ നീണ്ടു.

ADVERTISEMENT
error: Content is protected !!