26 C
Kunnamkulam
Monday, November 16, 2026
Home Bureaus Kechery ചൂണ്ടലിൽ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റിൽ വൻ ക്രമക്കേട് കണ്ടെത്തി; പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് രംഗത്ത്

ചൂണ്ടലിൽ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റിൽ വൻ ക്രമക്കേട് കണ്ടെത്തി; പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് രംഗത്ത്

26

ചൂണ്ടല്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ഭരണസമിതി അഴിമതി നടത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. പഞ്ചായത്തിലെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ പ്രവര്‍ത്തികളെ സംബന്ധിച്ച സോഷ്യല്‍ ഓഡിറ്റിന്റെ റിപ്പോര്‍ട്ടിലാണ് അഴിമതി കണ്ടെത്തിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുന്നതിനായി 2026 ഒക്ടോബര്‍ 30 -ാം തീയ്യതി 2 മണിക്ക് കേച്ചേരി സിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത പബ്ലിക് ഹീയറിംങ്ങ് മീറ്റിംങ്ങിലാണ് തൊഴിലുറപ്പു പദ്ധതിയിലെ അഴിമതികളെ കുറിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.

ADVERTISEMENT
error: Content is protected !!