30.8 C
Kunnamkulam
Tuesday, November 17, 2026
Home Bureaus Kechery കര്‍ഷക കോണ്‍ഗ്രസ് എളവള്ളി മണ്ഡലം സമ്മേളനം നടന്നു

കര്‍ഷക കോണ്‍ഗ്രസ് എളവള്ളി മണ്ഡലം സമ്മേളനം നടന്നു

14

 

കര്‍ഷക കോണ്‍ഗ്രസ് എളവള്ളി മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡണ്ട് രവി പോലുവളപ്പില്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ കൂടുതല്‍ ബുദ്ധിമു ട്ടുകള്‍ സൃഷ്ടിക്കുകയാണെന്നും,മേഖലയിലെ നെല്‍കര്‍ഷകരും നാളികേര കര്‍ഷകരും നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിയാവുന്നത്ര സഹായങ്ങളും സഹകരണങ്ങളും നല്‍കിവരുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ആവശ്യമായ പിന്തുണ ലഭിക്കാത്തത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സി.ഡി. ആന്റോ അധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡണ്ട് രാധാകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡന്റ് സി.ജെ. സ്റ്റാന്‍ലി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്‍.എസ്. പ്രേമന്‍, മണ്ഡലം പ്രസിണ്ടണ്ടുമാരായ സുകുമാരന്‍ അമ്പാടി, സുനില്‍ വലറമ്പില്‍, എളവള്ളി പഞായത്തംഗം ഫാന്‍സി സുബിരാജ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ മികച്ച കര്‍ഷകരെയും, വിമുക്ത ഭടന്‍മാരെയും, സത്യസന്ധതക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.

ADVERTISEMENT
error: Content is protected !!