31.5 C
Kunnamkulam
Tuesday, November 17, 2026
Home Bureaus Kechery ടെണ്ടറുകളിലെ സാങ്കേതിക പിഴവ്; കുന്നംകുളം നഗരസഭയിലെ അഞ്ച് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ റദ്ദാക്കി

ടെണ്ടറുകളിലെ സാങ്കേതിക പിഴവ്; കുന്നംകുളം നഗരസഭയിലെ അഞ്ച് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ റദ്ദാക്കി

2

നഗരസഭയിലെ അഞ്ച് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ടെണ്ടറുകളിലെ സാങ്കേതിക തകരാര്‍ മൂലം റദ്ദ് ചെയ്യാന്‍ അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.ഇതോടെ വിവിധ വാര്‍ഡുകളില്‍ ആരംഭിക്കാനിരുന്ന റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വൈകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന റോഡ് പുനരുദ്ധാരണ അറ്റകുറ്റപണി പ്രവര്‍ത്തികളുടെ നിലവിലുള്ള സോഫ്റ്റ്വെയറിലെ ഡാറ്റകളില്‍ എസ്- 65- ഗ്രേഡ് ബിറ്റുമി നാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പൊതുമേഖല എണ്ണ കമ്പനികള്‍ എസ്- 65- ഗ്രേഡ് ഉല്‍പാദനവും വിതരണവും നടത്തുന്നില്ല. ഗ്രേഡ് ബിറ്റുമിന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പകരമായി വി ജി – 30-ഗ്രേഡ് ബിറ്റുമി നാണ് ലഭ്യമായിട്ടുള്ളത്. തുടര്‍ന്നുവരുന്ന നടപടിക്രമങ്ങളിലെ സാങ്കേതിക തകരാറുമൂലമാണ് റീ ടെണ്ടര്‍ ചെയ്യേണ്ടി വന്നതെന്ന് നഗരസഭ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിനായ് ബോസ് കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ വീണ്ടും സ്വീകരിക്കേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നഗരസഭയിലെ ഗുരുവായൂര്‍ ജംഗ്ഷന്‍ റോഡ് കോണ്‍ഗ്രീറ്റ് കട്ടവിരിക്കുന്നതിനായി തീരുമാനിച്ച ഗതാഗത നിയന്ത്രണ പരിഷ്‌കാരങ്ങള്‍ നടപ്പിലാകുന്നില്ലെന്ന് ബിജെപി അംഗം ശ്രീജിത്ത് ആവേന്‍ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ചു ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ ബസുകള്‍ തന്നിഷ്ടപ്രകാരം സര്‍വീസ് നടത്തുകയാണ്. നോ പാര്‍ക്കിംഗ്, ദിശ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചിട്ടില്ലെന്നും ശ്രീജിത്ത് സൂചിപ്പിച്ചു. നഗരസഭ എടുത്ത തീരുമാനം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ വ്യക്തമാക്കി. സംഘാടനത്തിലെ പിഴവ് മൂലം മാറ്റിവെച്ച കേരളോത്സവത്തിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ ഈ മാസം 22ന് നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ സൂചിപ്പിച്ചു.സീനിയര്‍ ഗ്രൗണ്ടിലെ പുല്ല് വെട്ട് ഉള്‍പ്പെടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെ ചുമതലായാണെന്നും ഇതിനാവശ്യമായ ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ തിരുമാനം വൈകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ചെയര്‍പേഴ്‌സണ്‍ സൂചിപ്പിച്ചു. വൈസ് ചെയര്‍മാന്‍ പി ജി.ജയപ്രകാശ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ടി. സോമശേഖരന്‍, പുഷ്പ ജോണ്‍, മിഷ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ ലെബീബ് ഹസന്‍, ഷാജി ആലിക്കല്‍, രേഷ്മ സുനില്‍, ഷജീഷ് കില്ലപ്പന്‍, റീജ സലില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!