31.7 C
Kunnamkulam
Monday, November 16, 2026
Home Bureaus Guruvayur കോട്ടപ്പടി തിരുനാൾ: കോട്ടപ്പടി സ്റ്റോറീസ് കമ്മിറ്റിയുടെ പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു

കോട്ടപ്പടി തിരുനാൾ: കോട്ടപ്പടി സ്റ്റോറീസ് കമ്മിറ്റിയുടെ പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു

0

കോട്ടപ്പടി തിരുനാളിന്റെ ഭാഗമായി കോട്ടപ്പടി സ്റ്റോറീസ് കമ്മിറ്റി ഒരുക്കുന്ന പ്രോഗ്രാം ലോഗോ പ്രകാശനം വികാരി ഫാ.ഷാജി കൊച്ചുപുരക്കല്‍ നിര്‍വഹിച്ചു. പ്രശസ്തനായ ഗ്രാഫിക് ഡിസൈനര്‍ ആദം ആന്റണിയാണ് ലോഗോ നിര്‍മിച്ചിരിക്കുന്നത്. ജനുവരി 2-ാം തിയതി പകല്‍ തിരുനാള്‍ , രാവിലെ 7 മണി മുതല്‍ 60ല്‍പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന ബാന്‍ഡ് സംഗമം , ജനുവരി 3-ാം തിയതി രാത്രി തിരുനാള്‍ , 7.30 മുതല്‍ 9.30വരെ 30ഇല്‍പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന കേരളത്തിലെ ഏകവൈദികന്‍ നയിക്കുന്ന ടീം ‘അച്ഛനും പിള്ളേരും ‘, ഒപ്പം 15ഇല്‍ പരം കലാകാരികള്‍ അണിനിരക്കുന്ന ഫ്യൂഷന്‍ ബാന്‍ഡ് ഡാന്‍സ് ഷോ എന്നിവ ഉണ്ടാകും. കോട്ടപ്പടി സ്റ്റോറീസ് കൂട്ടായ്മ പ്രസിഡന്റ് സെബി കോട്ടപ്പടി, ജനറല്‍ കണ്‍വീനര്‍ ലെന്‍സണ്‍ കോട്ടപ്പടി, സെക്രട്ടറി ജെയ്‌സണ്‍, പ്രോഗ്രാം കണ്‍വീനര്‍ ആല്‍വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!