29.5 C
Kunnamkulam
Sunday, November 15, 2026
Home Bureaus Guruvayur ഗുരുവായൂര്‍ നഗരസഭയുടെ കുട്ടികളുടെ പാര്‍ക്ക് തുറന്ന് കൊടുക്കണമെന്നാവശ്യം; യൂത്ത് കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

ഗുരുവായൂര്‍ നഗരസഭയുടെ കുട്ടികളുടെ പാര്‍ക്ക് തുറന്ന് കൊടുക്കണമെന്നാവശ്യം; യൂത്ത് കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

0

മാസങ്ങളായി അടച്ചിട്ടിരിക്കുന്ന ഗുരുവായൂര്‍ നഗരസഭയുടെ കുട്ടികളുടെ പാര്‍ക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ക്കിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീര്‍ പൂക്കോട് ഉദ്ഘാടനം ചെയ്തു. ഇനിയും പാര്‍ക്ക് തുറന്ന് കൊടുത്തിലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.കെ. രജ്ജിത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ സി.എസ്. സൂരജ്, നിഖില്‍ ജി കൃഷ്ണന്‍, നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ വി.എസ്.നവനീത്, അക്ഷയ് മുരളീധരന്‍, മനീഷ് നീലിമന തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!