ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം വരവായി 6 കോടി 23 ലക്ഷത്തി 73, 661 രൂപയും 1 കിലോ 313 ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണവും 7 കിലോഗ്രാം 355 ഗ്രാം വെള്ളിയും ലഭിച്ചു. ഇതിന് പുറമേ ക്ഷേത്രനടയിലെ വിവിധ ഈ ദണ്ഡാരങ്ങള്‍ വഴി 6 ലക്ഷത്തി 18, 830 രൂപയും ലഭിച്ചു. ഇന്‍ഡ്യന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെ 4 ഉം നിരോധിച്ച ആയിരം രൂപയുടെ 3 ഉം കറന്‍സികളും 500 ന്റെ 28 കറന്‍സിയും ഉണ്ടായിരുന്നു.



