31.1 C
Kunnamkulam
Thursday, November 12, 2026
Home Bureaus Guruvayur ഹിന്ദുസ്ഥാനി ബന്ദിഷുകളുടെ മാന്ത്രികതയില്‍ ലയിച്ച് ചെമ്പൈ സംഗീത സദസ്സ്

ഹിന്ദുസ്ഥാനി ബന്ദിഷുകളുടെ മാന്ത്രികതയില്‍ ലയിച്ച് ചെമ്പൈ സംഗീത സദസ്സ്

0

 

ഹിന്ദുസ്ഥാനി ബന്ദിഷുകളുടെ മാന്ത്രികതയില്‍ ചെമ്പൈ സംഗീത സദസ്സ് ഒന്നടങ്കം ലയിച്ചു. ഗായത്രി അശോകനാണ് കണ്ണനു മുന്നില്‍ ഹിന്ദുസ്ഥാനി ബന്ദിഷുകളില്‍ മാന്ത്രികത തീര്‍ത്തത്. മാരു ബിഹാഗ് രാഗത്തിലാണ് തുടക്കം. പിന്നീട് ‘കൃഷ്ണ ജേന്‍ ബജെ മുരളി യാ…’ എന്ന ബന്ദിഷ് പാടിയതോടെ സദസ്സ് ഒന്നടങ്കം കൃഷ്ണഭക്തിയില്‍ ലയിച്ചു. മീരാഭായിയുടെ ‘പായോജി മേനേ രം രതന്‍ ധന്‍ പായോ..’, ‘ഐസി ലാഗി ലഗന്‍’ തുടങ്ങിയ ഭജനുകളും സദസ്സിനെ പുളകിതമാക്കി. ഉഷാ വിജയകുമാറിന്റെ ഗൊട്ടുവാദ്യവും അവിസ്മരണീയമായി. ചക്രവാകം രാഗത്തില്‍ ‘ഗജനായുതം’ കൃതിയോടെ തുടങ്ങിയ കച്ചേരി ‘അലൈപായുതേ..’, ‘നിധു ചരണുസുലേ’ തുടങ്ങിയ കീര്‍ത്തനങ്ങളിലൂടെ ചിത്രവീണയുടെ മാന്ത്രിക ശബ്ദത്തില്‍ സദസ്സിനെ ആനന്ദത്തിലാഴ്ത്തി.കുരുന്നകുടി ബാലമുരളിയുടെ കച്ചേരിയും ആസ്വാദകരെ ഏറെ ആനന്ദിപ്പിച്ചു.

ADVERTISEMENT
error: Content is protected !!