31.1 C
Kunnamkulam
Thursday, November 12, 2026
Home Bureaus Perumpilavu കാട്ടകാമ്പാൽ കൃഷിഭവനിൽ പുതിയ ഫ്രണ്ട് ഓഫീസ് പ്രവർത്തനം തുടങ്ങി

കാട്ടകാമ്പാൽ കൃഷിഭവനിൽ പുതിയ ഫ്രണ്ട് ഓഫീസ് പ്രവർത്തനം തുടങ്ങി

0

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ കൃഷിഭവനില്‍ കര്‍ഷകര്‍ക്കും, പൊതുജനങ്ങള്‍ക്കും കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. രാജന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. റസാഖ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ അരുണ്‍ദാസ്, പഞ്ചായത്ത് മെംബര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ അനൂപ് വിജയന്‍ സ്വാഗതവും, കൃഷി അസിസ്റ്റന്റ് ശിവന്‍ നന്ദിയും പറഞ്ഞു. കൃഷിഭവനും, ആയുര്‍വേദ- ഹോമിയോ ആശുപത്രികളും, മൃഗാശുപത്രിയും അടങ്ങുന്ന കെ എസ് നാരായണന്‍ നമ്പൂതിരി വികാസ് ഭാവനില്‍ മൂന്നര ലക്ഷം രൂപ നവീകരണത്തിന് വേണ്ടി പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയതില്‍ നിന്നാണ് ഫ്രണ്ട് ഓഫീസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്.

ADVERTISEMENT
error: Content is protected !!