31.1 C
Kunnamkulam
Thursday, November 12, 2026
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളില്‍ ‘സ്പ്രൗട്ടിനോവ 2027-28’ അഡ്മിഷന്‍ ലോഞ്ചിംഗ് നടന്നു

പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളില്‍ ‘സ്പ്രൗട്ടിനോവ 2027-28’ അഡ്മിഷന്‍ ലോഞ്ചിംഗ് നടന്നു

0

 

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രശസ്ത ചലച്ചിത്ര-നാടക നടന്‍ നൂറുദ്ദീന്‍ അലി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആധുനിക വിദ്യാഭ്യാസ രീതികളും മൂല്യാധിഷ്ഠിത പഠനവും സമന്വയിപ്പിച്ചുള്ള പുതിയ അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ക്കാണ് ഇതോടെ തുടക്കമായത്. അന്‍സാര്‍ സ്‌കൂള്‍ നല്‍കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെയും സുരക്ഷിത പഠനാന്തരീക്ഷത്തെയും നൂറുദ്ദീന്‍ അലി അഹമ്മദ് അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ സാജിത റസാഖ് അധ്യക്ഷത വഹിച്ചു. അന്‍സാര്‍ ട്രസ്റ്റ് സി.ഇ.ഒ റഷീദ് അഹമ്മദ്, സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫരീദ ഇ.മുഹമ്മദ്, വിവിധ വകുപ്പുകളിലെ ജൂനിയര്‍ പ്രിന്‍സിപ്പല്‍മാര്‍, ജഠടഇ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്പ്രൗട്‌സ് ജൂനിയര്‍ പ്രിന്‍സിപ്പള്‍ ബബിതഉണ്ണികൃഷ്ണന്‍, സജ്ന എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!