മുസ്ലിം ലീഗ് കാട്ടാകമ്പാല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കലില്‍ നടന്ന സ്വീകരണ ചടങ്ങ് സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷറഫ് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ എം കെ ഹാജി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍ മുഖ്യ അതിഥിയായി. ലീഗ് സംസ്ഥാന കൗണ്‍സിലര്‍ ടി പി ചെറൂപ്പ പ്രഭാഷണം നടത്തി. തുടര്‍ന്ന് പുതുതായി അംഗത്വം സ്വീകരിച്ച അഡ്വക്കേറ്റ് ഗില്‍ബര്‍ട്ട്, ഡില്‍ജോ, സാജന് എന്നിവരെ ഷാളണിയിച്ച് സ്വീകരിച്ചു. യോഗത്തില്‍ ലീഗ് നേതാക്കളായ കരീം പന്നിത്തടം, ഉസ്മാന് കല്ലാട്ടയില്‍, ഗഫൂര്‍ കടങ്ങോട്, ഫസലുദ്ദീന്‍ കമറുദ്ദീന്, കെ സി മൊയ്തുകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിന് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ വൈ മുഹമ്മദ് കുട്ടി സ്വാഗതവും വൈസ് പ്രസിഡന്റ് അറഫാ മൊയ്തുണ്ണി ഹാജി നന്ദിയും രേഖപ്പെടുത്തി.



