32.5 C
Kunnamkulam
Wednesday, November 11, 2026
Home Bureaus Perumpilavu പഴഞ്ഞി സ്കൂളിന് അഭിമാനമായി പി.എസ്. അനന്യ; സംസ്ഥാന തലത്തിൽ വുഷുവിൽ വെള്ളി മെഡൽ നേട്ടം

പഴഞ്ഞി സ്കൂളിന് അഭിമാനമായി പി.എസ്. അനന്യ; സംസ്ഥാന തലത്തിൽ വുഷുവിൽ വെള്ളി മെഡൽ നേട്ടം

0

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ വുഷു 45 കിലോഗ്രാം മത്സരത്തില്‍ വെള്ളി നേടിയ പഴഞ്ഞി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി പി എസ് അനന്യയെ അനുമോദിച്ചു. വി എച്ച് എസ് സി വിഭാഗത്തില്‍ നടന്ന രക്ഷാകര്‍ത്തൃയോഗത്തില്‍, വാര്‍ഡ് മെമ്പറും പിടിഎ എക്‌സിക്യൂട്ടീവ് അംഗവുമായ സന്തോഷ് കൊളത്തേരി ക്യാഷ് അവാര്‍ഡും മെഡലും സമ്മാനിച്ചു. ചെറുപ്രായം മുതല്‍ കുറിച്ചുവെച്ച കവിതകള്‍ കൂടൊരുക്കുന്നവര്‍ എന്ന തലക്കെട്ടില്‍ കവിതാ സമാഹാരമാക്കി പുറത്തിറക്കിയ ദുര്‍ഗ്ഗശ്രീയേയും അനുമോദിച്ചു. വി എച്ച്എസ് സി പ്രിന്‍സിപ്പാള്‍ ജനീര്‍ലാല്‍, രഞ്ജിത്ത് തുടങ്ങി അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!