32.2 C
Kunnamkulam
Wednesday, November 11, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ചു

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ചു

0

 

കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിനും, കര്‍ഷകര്‍ക്ക് ആവശ്യമായ കാലാവസ്ഥാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടി കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ചു. ഐനൂര്‍ വെസ്റ്റ് വാര്‍ഡിലെ കുന്നിന്‍ മുകളില്‍ സ്ഥാപിച്ച സ്റ്റേഷന്റെ ഉദ്ഘാടനം പഞ്ചായത്തു പ്രസിഡണ്ട് കെ. ജയശങ്കര്‍ നിര്‍വ്വഹിച്ചു. മഴയുടെ അളവ്, താപനില, കാറ്റിന്റെ ഗതി, അന്തരീക്ഷത്തിലെ ഈര്‍പ്പം തുടങ്ങിയ കാലാവസ്ഥാ വിവരങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സ്റ്റേഷന്‍ സഹായകമാകും. കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികളിലും ഈ സംവിധാനം പ്രയോജനപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ADVERTISEMENT
error: Content is protected !!