32.2 C
Kunnamkulam
Wednesday, November 11, 2026
Home Bureaus Chavakkad മാധ്യമപ്രവര്‍ത്തനം ഇന്ന് ലോകത്തെ സ്വാധീനിക്കുന്ന ശക്തമായ മേഖല: മാര്‍ റാഫേല്‍ തട്ടില്‍

മാധ്യമപ്രവര്‍ത്തനം ഇന്ന് ലോകത്തെ സ്വാധീനിക്കുന്ന ശക്തമായ മേഖല: മാര്‍ റാഫേല്‍ തട്ടില്‍

15

ഭരണ ചക്രത്തേക്കാള്‍ സ്വാധീനമുള്ള മേഖലയായി മാധ്യമപ്രവര്‍ത്തനം മാറിയിരിക്കുകയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ചാവക്കാട് ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് ബ്രഹ്‌മകുളം പള്ളിമുറ്റത്തൊരുക്കിയ സി.സി.ടി.വി സ്റ്റുഡിയോ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ഇന്ന് മത്സര ബുദ്ധിയോടെയാണ് പ്രവൃത്തിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ജനങ്ങള്‍ അറിയുന്നുണ്ട്. ലോകത്തിന്റെ നന്മയും തിന്മയും സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുന്നതിലൂടെ വലിയ സ്വാധീനം ചെലുത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ചാവക്കാട് ഉപജില്ലാ കലോത്സവത്തിലെ കുട്ടികളുടെ കലാപ്രകടനങ്ങള്‍ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് കുട്ടികള്‍ക്ക് വലിയ പ്രോത്സാഹനമാണ്. ഇക്കാര്യത്തില്‍ സി.സി.ടി.വി അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്തരം കലാമത്സരങ്ങളിലൂടെയാണ് ഭാവിയിലെ വലിയ കലാകാരന്മാര്‍ ഉയര്‍ന്നുവരുന്നത്. അവരുടെ കഴിവുകള്‍ക്ക് പ്രചോദനമേകുന്ന വേദിയായി കലോത്സവം മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ബ്രഹ്‌മകുളം പള്ളി എന്നും നന്മയുടെ പ്രതീകമാണ്. കലോത്സവത്തിനായി പള്ളിമുറ്റത്തു സൗകര്യങ്ങള്‍ ഒരുക്കിയ പള്ളിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!