രാത്രി ഏറെ വൈകിയിട്ടും നിലക്കാത്ത മത്സരങ്ങളുമായി ചാവക്കാട് ഉപജില്ല കലോത്സവ വേദികള്‍. വേദി മൂന്ന് ചര്‍ച്ച് നടുമുറ്റവും, വേദി നാല് കോണ്‍വെന്റ് നടുമുറ്റവു മാണ് അര്‍ദ്ധരാത്രി പിന്നിട്ടിട്ടും മത്സരം ഉണര്‍ത്തിയിരുന്നത്. മൂന്നില്‍ നാദസ്വര മത്സരം അരങ്ങ് തകര്‍ത്തപ്പോള്‍ വേദി നാലില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടോടി നൃത്തമാണ് ഉണ്ടായിരുന്നത്. അത്രയും നേരം വേദിയില്‍ കാണികളും വിധികര്‍ത്താക്കളും തികഞ്ഞ ക്ഷമയോടെ കാത്തിരുന്നു. ഓരോ വേദിയിലെയും മത്സരങ്ങള്‍ സമാപിച്ചതിന് ശേഷമാണ് രണ്ടാം ദിനത്തിലെ സിസിടിവി സ്റ്റുഡിയോ പ്രവര്‍ത്തകര്‍ ഉപജില്ലാ കലോത്സവ വേദി വിട്ടത്.



