32.4 C
Kunnamkulam
Thursday, November 12, 2026
Home Bureaus Kechery നിർദ്ദേശം മറികടന്ന് വീണ്ടും മണ്ണെടുപ്പ്; കണ്ടാണശ്ശേരിയിൽ അധികൃതർ മണ്ണെടുപ്പ് തടഞ്ഞു

നിർദ്ദേശം മറികടന്ന് വീണ്ടും മണ്ണെടുപ്പ്; കണ്ടാണശ്ശേരിയിൽ അധികൃതർ മണ്ണെടുപ്പ് തടഞ്ഞു

0

മണ്ണെടുപ്പ് നിറുത്തിവെയ്ക്കാനുള്ള നിര്‍ദ്ദേശം മറികടന്ന്, വീണ്ടും മണ്ണെടുപ്പ്. പഞ്ചായത്ത് അധികൃതരുടെയും റവന്യു വകുപ്പിന്റെയും പോലീസിന്റെയും ഇടപെടലില്‍ മണ്ണെടുപ്പ് തടഞ്ഞു.
കണ്ടാണശ്ശേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കൂനംമൂച്ചിയിലെ കിഴക്കേ പന്നിശ്ശേരിയില്‍ നിന്നാണ് പെര്‍മിറ്റ് ലംഘിച്ച് മണ്ണെടുത്ത സംഭവത്തില്‍ ഖനനം നിറുത്തിവെയ്ക്കാന്‍ കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഈ നിര്‍ദ്ദേശം മറി കടന്ന് കഴിഞ്ഞ ദിവസം രാത്രി തന്നെ നിരവധി വാഹനങ്ങളില്‍ മണ്ണ് കടത്തിയെന്നാണ് നാട്ടുക്കാരുടെ ആക്ഷേപം. വ്യാഴാഴ്ച രാവിലെ മണ്ണുമാന്തി യന്ത്രങ്ങളും, ടോറസ് ലോറികളും മണ്ണെടുക്കാന്‍ എത്തിയപ്പോഴാണ് പഞ്ചായത്ത് പ്രസിഡണ്ട് എം പി സജീപ്, പഞ്ചായത്തംഗം വിനു ജോണ്‍സന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. എസ് സുരേഷ് കുമാര്‍, ഭൂരേഖ തഹസില്‍ദാര്‍ ഹേമ, ആളൂര്‍ വില്ലേജ് ഓഫീസര്‍ പി.ഷെമി മോള്‍, വില്ലേജ് അസിസ്റ്റന്റ് ജിത്തു കുമാര്‍, ഗുരുവായൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തിയത്.

ADVERTISEMENT
error: Content is protected !!