മറ്റം യുവധാര കള്‍ച്ചറല്‍ & വെല്‍ഫെയര്‍ സൊസൈറ്റിയുടെയും മൈ ഭാരത് തൃശ്ശൂരിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നാഷ്ണല്‍ യൂണിറ്റി ഡേയുടെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. കൂട്ടയോട്ടം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശിവന്‍ വാക ഫ്‌ലാഗ് ഓഫ് ചെയ്തു. യുവധാര പ്രസിഡണ്ട് ശരത് കെ ലൂയീസ് അധ്യക്ഷനായി. സെക്രട്ടറി ടി.എ. പ്രിന്‍സണ്‍, ട്രഷറര്‍ ഗബ്രിയേല്‍ ബിനോയ്, വൈസ് പ്രസിഡണ്ട് പി.എഫ്. തോമസ്, ഭരണസമിതി അംഗങ്ങളായ പി.ടി.ആന്റോ, എം.ടി.ഷാജു എന്നിവര്‍ സംസാരിച്ചു.സംഘടന ഭാരവാഹികളും അംഗങ്ങളും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.



