മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മമ്മിയൂര്‍ കൈരളി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കിഴക്കെ നടയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ പൊതുയോഗം മുന്‍ ബ്ലോക്ക് പ്രസിഡണ്ട് ആര്. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി. ഉദയന്‍ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ഷാനവാസ് തിരുവത്ര മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ടുമാരായ സി.എസ്. സൂരജ്, കെ.ജെ. ചാക്കോ, കെ. നവാസ്, നേതാക്കളായ ഇര്‍ഷാദ് ചേറ്റുവ, ബീന രവിശങ്കര്‍, നിഖില്‍ ജി കൃഷ്ണന്, അനിത ശിവന്, സി.വി. ബാലകൃഷ്ണന്, ശശി വാറനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.



