മാറാട്ട് ഫിലിംസിന്റെ ബാനറില്‍ സബിത ദില്‍ നിര്‍മ്മിച്ച് കെ.ജി ബാബു രചനയും സംവിധാനവും നിര്‍വ്വഹിച്ച ദേജാവു എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നവംബര്‍ 15 ഞായറാഴ്ച്ച നടക്കും. കുന്നംകുളം ലിറ്റില്‍ ഭാവന തിയ്യറ്ററില്‍ രാവിലെ 11 മണിയ്ക്കാണ് പ്രദര്‍ശനം നടക്കുന്നത്. കിഴൂര്‍, പാറന്നൂര്‍ചിറ എന്നിവടങ്ങളിലായി ചിത്രികരിച്ച ഹൃസ്വ ചിത്രത്തില്‍ ചലച്ചിത്ര താരം പ്രതാപന്‍, ദില്‍.എം.ഗോവിന്ദന്‍, അരുണ്‍, രമ്യ എസ് നായര്‍ എന്നിവരാണ് അഭിനയിക്കുന്നത്. ഹൃസ്വ ചിത്രത്തിന്റെ സഹ നിര്‍മ്മാണം സി. ഒ. ബിജുവുമാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീഷ് ഗോപിനാഥ്, ക്യാമറ ജെറിന്‍ ഗീവസ്
എഡിറ്റിങ് വിബിന്‍ വിസ്മയ, കലാ സംവിധാനം വിനീഷ് ചിറ്റഞ്ഞൂര്‍, ബി.ജി. എം – എഫാക്റ്റസ് ശബരീഷ് ഗുരുവായൂര്‍, മേക്കപ്പ് വിബിന്‍, സ്റ്റില്‍ ശ്രീരാഗ്, സ്റ്റുഡിയോ തോപ്പില്‍ സ്റ്റുഡിയോ
കുന്നംകുളം, യുണീറ്റ് സുര്യ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍



