കുന്നംകുളം നഗരസഭയിലെ കേരളോത്സവവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭാ ചെയര്‍പേഴ്സന്റെ ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം നഗരസഭാ കവാടത്തിന് മുന്നില്‍ തുടര്‍ന്നു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സീനിയര്‍ ഗ്രൗണ്ട് ബുക്ക് ചെയ്യുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ശ്രീജിത്ത് തെക്കേപ്പുറം ആവശ്യപ്പെട്ടിരുന്നു.സംഭവത്തില്‍ വിദ്യാഭ്യാസ, കലാ-കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍ഷ ജിജു രാജിവെക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.ബുധനാഴ്ച നടത്താനിരുന്ന ഫുട്ബോള്‍ മത്സരത്തിനായി സീനിയര്‍ ഗ്രൗണ്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്കൂളിന് ഗ്രൗണ്ട് അനുവദിക്കുകയായിരുന്നു.



