ഗുരുവായൂര്‍ റോഡിലെ വണ്‍വേയില്‍ ടൈല്‍ വിരിയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള യോഗം കഴിഞ്ഞിറങ്ങിയ അധികാരികള്‍ കണ്ടത്, സ്വകാര്യ ബസ്സുകളുടെ നിയമലംഘനം. ചൊവ്വാഴ്ച്ച ചെയര്‍പേഴ്‌സന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നു വന്നത്, നഗരസഭയുടെ സൈഡിലൂടെയുള്ള റോഡ് വഴി സ്വകാര്യ ബസ്സുകള്‍ ഗുരുവായൂര്‍ റോഡിലേക്ക് ഇറങ്ങുന്നത് സംബന്ധിച്ചായിരുന്നു യാതൊരുകാരണവശാലും ഇത് അനുവദിക്കരുതെന്ന് നഗരസഭ അധികൃതരും, കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യോഗം കഴിഞ്ഞ് നഗരസഭ ഭരണാധികാരികളും ഉദ്യോഗസ്ഥരും പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച്ച, സ്വകാര്യ ബസ്, ഈ റോഡിലൂടെ തിരിഞ്ഞ് വരുന്നതാണ്. തുടര്‍ന്ന് കൗണ്‍സിലര്‍ ലെബീബ് ഹസന്‍ ഇടപെട്ട് ബസ് പിറകോട്ട് എടുപ്പിക്കുകയായിരുന്നു. മുന്‍പ് ട്രാഫിക് കമ്മിറ്റിയോഗം ചേര്‍ന്ന എടുത്ത തീരുമാനങ്ങളില്‍ ഏറെയും ഇപ്പോള്‍ പാലിക്കപ്പെടാത്ത സ്ഥിതിയാണുള്ളത് നഗരത്തിലെ പ്രധാന വണ്‍വേകളിലൂടെ പോകാതെ നിയമലംഘനം നടത്തിയാണ് പലവാഹനങ്ങളും കടന്നുപോകുന്നത്.



