32.5 C
Kunnamkulam
Wednesday, November 11, 2026
Home Bureaus Kunnamkulam കേരളോത്സവ ഫുട്‌ബോൾ മത്സരം മുടങ്ങി: കുന്നംകുളം നഗരസഭയിൽ കോൺഗ്രസ് പ്രതിഷേധം

കേരളോത്സവ ഫുട്‌ബോൾ മത്സരം മുടങ്ങി: കുന്നംകുളം നഗരസഭയിൽ കോൺഗ്രസ് പ്രതിഷേധം

0

കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന കേരളോത്സവത്തിന്റെ ഭാഗമായി നടത്താനിരുന്ന ഫുട്‌ബോള്‍ മത്സരത്തിനായി സീനിയര്‍ ഗ്രൗണ്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ പ്രതിസന്ധിയിലായ സംഭവത്തില്‍ പ്രതിഷേധിച്ച് കുന്നംകുളം നഗരസഭയില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതിഷേധം നടത്തി. ഷാജി ആലിക്കല്‍ നേതൃത്വം നല്‍കുന്ന വിഭാഗമാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്റെ ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി പതിനഞ്ചോളം ടീമുകളെ ഉള്‍പ്പെടുത്തി ബുധനാഴ്ച്ച കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മറ്റൊരു സ്‌കൂള്‍ ,സീനിയര്‍ ഗ്രൗണ്ട് മുന്‍കൂട്ടി ബുക്ക് ചെയ്തതിനെ തുടര്‍ന്ന് നഗരസഭയുടെ ഫുട്‌ബോള്‍ മത്സരം നടത്താന്‍ സാധിച്ചില്ല. ജോലിക്ക് ഉള്‍പ്പെടെ അവധിയെടുത്ത് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ നിരവധി കായിക താരങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്
കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, റോഷിത്ത് ഓടാട്ട്, അനീന ഷിബു, ജിഷാ ബേബി, കെ.പി.മിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ADVERTISEMENT
error: Content is protected !!