ഭിന്നശേഷി കുട്ടികള്‍ക്ക് പഠനവും, വിവിധ തൊഴില്‍ പരിശീലനവും ഒരുക്കുന്ന കുന്നംകുളം ചൈതന്യ സ്പെഷ്യല്‍
സ്കൂളില്‍ വിവിധ തെറാപ്പി വിഭാഗങ്ങള്‍ ആരംഭിച്ചു. ഒക്ക്യുപേഷണല്‍ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നീ വിഭാഗങ്ങള്‍ ആണ് കുന്നംകുളം ചൈതന്യ സ്പെഷ്യല്‍ സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എ.സി. മൊയ്തീന് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ‘സപ്പോര്‍ട്ട് ചൈതന്യ’ പദ്ധതിയുടെ ബ്രോഷര്‍ കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രകാശനം ചെയ്തു. ചൈതന്യ സ്പെഷല്‍ സ്കൂള്‍ പ്രസിഡന്റ് സി. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കര്‍ണാടക സംഗീതജ്ഞന് ഷാജി തലവില്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ആര്‍ഷ ജിജു, മിഷ സെബാസ്റ്റ്യന്‍, നഗരസഭ കൗണ്‍സിലര്‍ എ.എസ്. ശ്രീജിത്ത്, എം.എന്‍. സത്യന്, എം. ബിജു ബാല്‍, തൃശൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോള്‍ പനയ്ക്കല്‍, പന്നിത്തടം അല്‍-അമീന് ആശുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് റോഷന്, ബിഹേവിയര്‍ തെറാപ്പിസ്റ്റ് സിയ സൈദു, സ്പീച്ച് തെറാപ്പിസ്റ്റ് ജിന്‍ഷ പവനന്, ഫിസിയോ തെറാപ്പിസ്റ്റ് ടി. ഗ്രിഗറി സൈമണ്‍ എന്നിവര്‍ സംസാരിച്ചു.



