കണ്‍സ്ട്രഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ കുന്നംകുളം നഗരസഭാ ടൗണ്‍ഹാളില്‍ വെച്ചു നടത്തി. ടൗണ്‍ഹാളിനു മുന്നില്‍ ജില്ലാ പ്രസിഡണ്ട് എം.ബി ഷിബു പതാക ഉയര്‍ത്തിയതിനു ശേഷം നടന്ന സമ്മേളനം സി ഡബ്ലിയു എസ് എ സംസ്ഥാന പ്രസിഡണ്ട് ചന്ദ്രന്‍ കുറ്റാടി ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയത്തിനധീതമായി സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ ഉണ്ടാകുന്ന ദുരന്തങ്ങളില്‍ സംഘടനക്കു കഴിയുംവിധം സഹായങ്ങള്‍ നല്‍കുന്നതുമാണ് സംഘടനയുടെ രാഷ്ട്രീയം എന്ന് ചന്ദ്രന്‍ കുറ്റാടി പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എം.ബി ഷിബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കുന്നംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍ പി ജി ജയപ്രകാശ് മുഖ്യ അഥിതിയായി.



