സംസ്ഥാന പോലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കണ്ണനെ കണ്ടു തൊഴുത് പ്രസാദം സ്വീകരിച്ചു. കാര്യാലയ ഗണപതിയേയും തൊഴുതാണ് മടങ്ങിയത്. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. ടി. നാരായണന്, തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദിന്, ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്, ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി.



