നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളെ പിടികൂടി ചാവക്കാട് എബിസി കേന്ദ്രത്തിലെത്തിച്ചാണ് വന്ധ്യംകരണം നടത്തുന്നത്. പേവിഷപ്രതിരോധ കുത്തിവെപ്പും നല്‍കും. അഞ്ചുദിവസത്തെ ചികിത്സയ്ക്കുശേഷം പിടികൂടിയ നായ്ക്കളെ അതത് സ്ഥലങ്ങളില്‍ തുറന്നുവിടും. പദ്ധതി നടത്തിപ്പിനായി ഗുരുവായൂര്‍ നഗരസഭ 8 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. രണ്ട് മാസം കൊണ്ട് 250 നായ്ക്കളുടെ വന്ധ്യംകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് കെ.കെ. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. പൂക്കോട് ഡിസ്പെന്‍സറി വെറ്റിനറി സര്ജന് ഡോ: സി.ആര്. പ്രശാന്ത് പദ്ധതി വിശദീകരണം നടത്തി. വെറ്റിനറി സര്ജന്മാരായ ഡോ. ടി. എസ്. രജിത, ഡോ. നിമ ലക്ഷ്മണന്, തുടങ്ങിയവര്‍ സംസാരിച്ചു.



