ചങ്ങരംകുളം ഒതളൂരിലെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 17കാരന് മുങ്ങിമരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി അഭിഷേകാണ് മരിച്ചത്. മേലെപുരക്കല്‍ വീട്ടില്‍ പരേതനായ ബൈജുവിന്റെയും ബിജിമോളുടെയും മകനാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അമ്മവീട്ടില്‍ വിരുന്നിനെത്തിയ അഭിഷേക് സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ കണ്ടെത്തി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്ലസ് ടു വിദ്യാര്‍ഥിയായ അഭിഷേക് ശബരിമല ദര്‍ശനത്തിനായി മാലയിട്ടിരുന്നു. മൃതദേഹം പോലീസ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.



