31.3 C
Kunnamkulam
Saturday, November 14, 2026
Home Bureaus Perumpilavu കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം ‘സ്‌നേഹസ്പര്‍ശം 2026’ സംഘടിപ്പിച്ചു

കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം ‘സ്‌നേഹസ്പര്‍ശം 2026’ സംഘടിപ്പിച്ചു

30

 

കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കലോത്സവം ‘സ്‌നേഹസ്പര്‍ശം 2026’ സംഘടിപ്പിച്ചു. കൊരട്ടിക്കര കിംഗ്‌സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മ്മന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലിം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പള്ളി സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.പി. ബിന്ദു ടീച്ചര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹസീന അഷറഫ്, പഞ്ചായത്ത് അംഗം നിഷ അരേക്കത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ വേലായുധന്‍, പഞ്ചായത്ത് അംഗങ്ങള്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷെര്‍ലി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭിന്നശേഷിക്കാരായ കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കലാമേളയില്‍ പങ്കെടുത്തവര്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമ്മാനങ്ങളും വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!