31.3 C
Kunnamkulam
Saturday, November 14, 2026
Home Bureaus Kunnamkulam ക്രിസ്ത്യന്‍ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുന്നംകുളത്ത് പ്രതിഷേധയോഗം ചേര്‍ന്നു

ക്രിസ്ത്യന്‍ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുന്നംകുളത്ത് പ്രതിഷേധയോഗം ചേര്‍ന്നു

28

 

ക്രൈസ്തവ സഭകള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും,പ്രസിദ്ധീകരണങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാത്തതിലും, പോസ്റ്റ് ഓഫീസുകളില്‍ നിന്ന് സ്റ്റാമ്പ് ലഭിക്കാത്തതിലും പ്രതിഷേധിച്ച് ക്രിസ്ത്യന്‍ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുന്നംകുളത്ത് പ്രതിഷേധയോഗം ചേര്‍ന്നു. കുന്നംകുളം കൊള്ളന്നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഡോ.സാജന്‍ സി. ജേക്കബ് അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധി പാസ്റ്റര്‍ പി.യു. അബ്രഹാം, കാണിയാമ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് സെന്റര്‍ പാസ്റ്റര്‍ ഇമ്മാനുവേല്‍ ജോര്‍ജ്, പി.പി.സി. മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രദര്‍.ഷാജു കെ.ജോസ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പാസ്റ്റര്‍ സുരേഷ് എടക്കളത്തൂര്‍ പ്രബന്ധം അവതരിപ്പിച്ചു. ഐ.ആര്‍.എ.സെന്റര്‍ പാസ്റ്റര്‍ ജോണി പ്രാര്‍ത്ഥനയും ആശീര്‍വാദവും നടത്തി.

ADVERTISEMENT
error: Content is protected !!