കുന്നംകുളം സെന്റ് തോമസ് ഓര്‍ത്തഡോക്സ് കിഴക്കേ പുത്തന്‍പള്ളിയില്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് ഒന്നാമന് മലങ്കര മെത്രാപ്പോലീത്തായുടെ 210 ാമത് ഓര്‍മ്മപ്പെരുന്നാളിനു കൊടിയേറി. ശനിയാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനക്കു ശേഷം വികാരി ഫാ. ഗീവര്‍ഗീസ് തോലത്ത് കൊടിയേറ്റം നിര്‍വഹിച്ചു. നവംബര്‍ 24, 25 ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് പെരുന്നാള്‍.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. ചൊവ്വാഴ്ച രാവിലെ ഏഴിനു ഫാ. പത്രോസ് ജി. പുലിക്കോട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, വൈകിട്ട് 6.45 ന് സന്ധ്യാ നമസ്കാരവും അങ്ങാടി ചുറ്റിയുള്ള കൊടിയും സ്ലീബായും പ്രദക്ഷിണവും ശ്ലൈഹിക വാഴ്വും നടക്കും. പ്രധാന പെരുന്നാള്‍ ദിവസമായ ബുധനാഴ്ച രാവിലെ 7.30 ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയും ഉണ്ടായിരിക്കും. അന്ന് പള്ളിയുടെ 175 ാം വാര്‍ഷികാഘോഷ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നടക്കും. തുടര്‍ന്ന് കൊടിയും സ്ലീബായും, ആശീര്‍വാദവും സമൂഹസദ്യയും ഉണ്ടായിരിക്കും. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. ഗീവര്‍ഗീസ് തോലത്ത്,കൈക്കാരന് പി.സി. റെജി, സെക്രട്ടറി അനില്‍ കെ. സാമുവേല്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തിച്ചുവരികയാണ്.



