അഖിലലോക വൈ.എം.സി.എ പ്രാര്‍ഥനാവാരത്തോടനുബന്ധിച്ച് കുന്നംകുളം വൈ എം.സി.എയുടെ നേതൃത്വത്തില്‍ ത്രിദിന പ്രാര്‍ഥനായോഗത്തിന് തുടക്കമായി.വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കുന്നംകുളം വൈ .എം .സി . എ ഓഡിറ്റോറിയത്തിലാണ് പ്രാര്‍ഥനാ സംഗമങ്ങള്‍ നടക്കുന്നത്.ഇത്തരം ഒരു കാലഘട്ടത്തിനായി നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ പ്രാര്‍ഥനാവാരത്തിന്റെ പ്രധാന ചിന്താവിഷയം.വെള്ളിയാഴ്ച വൈകീട്ട് ഏഴിന് വൈ.എം. സി.എയുടെ ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടും പ്രാരംഭ പ്രാര്‍ഥനയോടും കൂടി യോഗം ആരംഭിച്ചു.തുടര്‍ന്ന് ബ്രദര്‍ ജോണ്‍ തോമസ് (മിഷന്‍ ഇന്ത്യ) വചനസന്ദേശം നല്‍കി. റവ. ജിജി വര്‍ഗ്ഗീസ് സമാപന പ്രാര്‍ഥന നടത്തി. ശനിയാഴ്ച വൈകീട്ട് ഗാനശുശ്രൂഷയ്ക്ക് ശേഷം മലങ്കര ഓര്‍ത്തഡോക്‌സ് കൊച്ചിന്‍ ഭദ്രാസന സെക്രട്ടറി ഫാദര്‍ സി.എം. രാജു മുഖ്യസന്ദേശം നല്‍കും . സമാപന ദിവസമായ ഞായറാഴ്ച വൈകുന്നേരം ഗാനശുശ്രൂഷയും, പ്രാര്‍ഥനയും, തുടര്‍ന്ന് യാക്കോബായ സുറിയാനി സഭ വികാരി ഫാദര്‍ മാത്യു ഈരാളി സന്ദേശം നല്‍കി സമാപന പ്രാര്‍ഥന നടത്തുന്നതോടെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രാര്‍ഥനാവാരാചരണത്തിന് സമാപനമാകും. കുന്നംകുളം വൈ.എം.സി.എ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍, സെക്രട്ടറി ജോഷി തരകന്‍, ട്രഷറര്‍ സിബിന്‍ വര്‍ഗീസ്, റിലീജിയസ് കണ്‍വീനര്‍ ജീസന്‍. സി.എസ്. എന്നിവര്‍ നേതൃത്ത്വം നല്‍കും .



