പ്രധാന വേദിയായ അപ്പു മാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വേദിയിലായിരുന്നു ചടങ്ങ്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. സ്റ്റീവി, കലോത്സവത്തിന് ആതിഥേയത്വം വഹിച്ച വി.ആര്‍. അപ്പു മാസ്റ്റര്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്. തൈക്കാട് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് എ.ഇ.ഒ സിന്ധു വി.ബി., എച്ച്.എം. ഫോറം കണ്‍വീനര്‍ എ.ഡി. സാജു മാസ്റ്റര്‍, കെ.കെ. ശ്രീകുമാര്‍, ജിതമോള്‍, ചിത്ര ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.കെ. സൈമണ്‍ സ്വാഗതവും കണ്‍വീനര്‍ ലിജോ ജോര്‍ജ് നന്ദിയും പറഞ്ഞു.



