31.7 C
Kunnamkulam
Monday, November 16, 2026
Home Bureaus Erumapetty കുട്ടഞ്ചേരി യുവജന കലാവേദി ജനകീയ വായനശാലയുടെ നേതൃത്വത്തില്‍ ഭാഷ ക്ലബ്ബ് രൂപീകരിച്ചു

കുട്ടഞ്ചേരി യുവജന കലാവേദി ജനകീയ വായനശാലയുടെ നേതൃത്വത്തില്‍ ഭാഷ ക്ലബ്ബ് രൂപീകരിച്ചു

0

 

എരുമപ്പെട്ടി കുട്ടഞ്ചേരി യുവജന കലാവേദി ജനകീയ വായനശാലയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും വിവിധ ഭാഷകള്‍ പരിശീലിക്കുന്നതിന് വേണ്ടി ഭാഷ ക്ലബ്ബ് രൂപീകരിച്ചു. സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മേജര്‍ കെ.പി.ജോസഫ് ഉദ്ഘാടനം ചെയ്തു.വായനശാല രക്ഷാധികാരി ഡോ.വി. സി.ബിനോജ് അധ്യക്ഷനായി. കോമേഴ്സിയല്‍ പൈലറ്റായി നിയമിതയായ നിതീഷയെ ചടങ്ങില്‍ അനുമോദിച്ചു. സൈനീക മേഖലയിലേക്ക് കുട്ടികളെ പരിശീലിപ്പിക്കുന്ന മേജര്‍ കെ.പി. ജോസഫിനെ ഉപഹാരം നല്‍കി ആദരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ റഷീദ് എരുമപ്പെട്ടി, ബാലകൃഷ്ണന്‍ മേലെപുരക്കല്‍, കെ.ശ്രീധരന്‍, പി.വി.വിശാഖ്,ജിതിന്‍, റിഷി ഹരിദാസ്, വിമലേഷ് കുമാര്‍,കെ.ബി.പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!