ചാവക്കാട് ഉപജില്ലാ കലോത്സവത്തില്‍ അഭിമാന നേട്ടം കൈവരിച്ച പുന്നയൂര്‍ക്കുളം രാമരാജ മെമ്മോറിയല്‍ യു.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ ആല്‍ത്തറയില്‍ ആഹ്ലാദ പ്രകടനം നടത്തി. ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി., യു.പി. ജനറല്‍ വിഭാഗങ്ങളിലും യു.പി. അറബിക് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയായിരുന്നു സ്‌കൂളിന്റെ മികച്ച മുന്നേറ്റം. യു.പി. ഓവറോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി. സംസ്‌കൃതം, യു.പി. ജനറല്‍ ഉര്‍ദു വിഭാഗങ്ങളില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു.
വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജര്‍ ഡോ. നന്ദകുമാര്‍, പി.ടി.എ. പ്രസിഡന്റ് സുജിത്ത്, മദര്‍ പി.ടി.എ. പ്രസിഡന്റ് സല്‍മ, പ്രധാനാധ്യാപകന്‍ രാജീവ് മാസ്റ്റര്‍ എന്നിവര്‍ അഭിനന്ദിച്ചു. കലാ കമ്മിറ്റി കണ്‍വീനര്‍മാരായ പി.എം. സൗമ്യ, പി.ആര്‍. ശരണ്യ, അറബിക് അധ്യാപകന്‍ കെ.എ. കബീര്‍, സംസ്‌കൃതം അധ്യാപിക സ്മിനു, ഉര്‍ദു അധ്യാപകന്‍ ശിഹാബുദ്ദീന്‍ എം.പി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.വിദ്യാര്‍ത്ഥികളുടെ അശ്രാന്ത പരിശ്രമത്തിനൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയാണ് നേട്ടത്തിന് കാരണമായതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Home Bureaus Punnayurkulam ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ അഭിമാന നേട്ടം; ആഹ്ലാദപ്രകടനം നടത്തി രാമരാജ യു.പി. സ്കൂൾ



