31.7 C
Kunnamkulam
Monday, November 16, 2026
Home Bureaus Erumapetty തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കടങ്ങോട് കോണ്‍ഗ്രസ് പ്രതിഷേധം

തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കടങ്ങോട് കോണ്‍ഗ്രസ് പ്രതിഷേധം

33

വോട്ട് കൊള്ളക്കെതിരേയും തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പന്നിത്തടം സെന്ററില്‍ നടന്ന പൊതുയോഗം കെ.പി.സി.സി മെമ്പര്‍ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. കടങ്ങോട് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷനായി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.എച്ച്.നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സലാം വലിയകത്ത്, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.വിനയകുമാര്‍, ബ്ലോക്ക് സെക്രട്ടറി ബിജു ആദൂര്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈനി തമ്പി, നാസിമ സക്കീര്‍, ഷൈജന്‍, സി.വി.ജോസ്, ബാലകൃഷ്ണന്‍ കടങ്ങോട്, പി.ജി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!