ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ 161ാമത് ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.നവംബര്‍ 20, 21 വെള്ളി, ശനി ദിവസങ്ങളിലാണ് ചാലിശേരിയിലെ വലിയ പെരുന്നാള്‍ ആഘോഷം നടക്കുന്നത്.എ.ഡി. 1865 ല്‍ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായ യൂയാക്കിം മോര് കൂറിലോസ് ബാവയാണ് മോര് പത്രോസ്, മോര് പൗലോസ് ശ്ലീഹമാരുടെ നാമധേയത്തില്‍ പള്ളി സ്ഥാപിച്ചത്. ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്തുമണ്ണില് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പെരുന്നാള്‍ കൊടി ആശീര്‍വദിച്ച് ട്രസ്റ്റി സി.യു ശലമോന്, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവര്‍ക്ക് കൈമാറി. തുടര്‍ന്ന് വികാരി പെരുന്നാള്‍ കൊടിയേറ്റം നടത്തി. വെള്ളിയാഴ്ച വൈകീട്ട് 6.30ന് സന്ധ്യാ പ്രാര്‍ത്ഥന, തുടര്‍ന്ന് അങ്ങാടിച്ചുറ്റിയുള്ള പെരുന്നാള്‍ പ്രദക്ഷിണം, ആശീര്‍വാദം എന്നിവ ഉണ്ടാകും. രാത്രി 9 ന് തലയെടുപ്പുള്ള ഗജവീരന്മാരുടെ അകമ്പടിയോടെ കേരളത്തിലെ പേരുകേട്ട വാദ്യ-കലാകാരന്മാരെ അണിനിരത്തി പ്രാദേശീക പെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിച്ച് പുലര്‍ച്ച പള്ളിയില്‍ സമാപിക്കും. ശനിയാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥനക്ക് ശേഷം വിശുദ്ധ കുര്‍ബ്ബാനയും നടക്കും. ഉച്ചക്ക് 12.30 ന് പകല്‍ പെരുന്നാള്‍ ആരംഭിച്ച് വൈകീട്ട് 5.30 ന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, പൊതുസദ്യയോടെ പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ കൊടിയേറ്റത്തിന് പള്ളി മാനേജിംഗ് കമ്മറ്റി നേതൃത്വം നല്കി.
Home Bureaus Perumpilavu ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി



