എ.കെ.ടി.എ. വടക്കാഞ്ചേരി ഏരിയ കടങ്ങോട് യൂണിറ്റ് വാര്‍ഷിക കണ്വെന്ഷന് കടങ്ങോട് പാറപ്പുറം വായനശാലയില്‍ നടന്നു. ഷീജ വേണുഗോപാല്‍ അധ്യക്ഷത വഹിച്ച കണ്വെന്ഷന് സംസ്ഥാന സെക്രട്ടറി എം.കെ.പ്രകാശന് ഉദ്ഘാടനം ചെയ്തു. നാഷണല്‍ റസ്ലിങ്ങില് വെങ്കല മെഡല്‍ നേടിയ ദിയയെയും ഉന്നത വിദ്യാഭ്യാസം നേടിയ നിയയെയും മൊമെന്റോ നല്കി ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.ആര്. അരവിന്ദാക്ഷന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സ്മിത വിശ്വനാഥന് യൂണിറ്റ് റിപ്പോര്‍ട്ടും ട്രഷറര്‍ സുബിത വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. കനക, നിഷ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. ശ്രുതി സ്വാഗതവും, ഷീബ നന്ദിയും പറഞ്ഞു.



