30.8 C
Kunnamkulam
Tuesday, November 17, 2026
Home Bureaus Kechery എളവള്ളി ഗ്രാമപഞ്ചായത്തും ജൈവവൈവിധ്യ പാർക്കുകളും സന്ദർശിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘം

എളവള്ളി ഗ്രാമപഞ്ചായത്തും ജൈവവൈവിധ്യ പാർക്കുകളും സന്ദർശിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘം

24

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാനും, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ അദ്ധ്യാപകരും,ബോട്ടാണി വിഭാഗം വിദ്യാര്‍ത്ഥികളും, എളവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസും,ജൈവ വൈവിധ്യ പാര്‍ക്കുകളും സന്ദര്‍ശിച്ചു. കുളവെട്ടി മരങ്ങള്‍ നട്ടു വളര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും എളവള്ളി ഗ്രാമ പഞ്ചായത്ത് മാതൃകപരമായ ഇടപെടലാണ് നടത്തുന്നതെന്ന് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അനില്‍കുമാര്‍ പറഞ്ഞു.2025ല്‍ മികച്ച ജൈവ വൈവിധ്യ ബോര്‍ഡിന്റെ അവാര്‍ഡ് എളവള്ളി ഗ്രാമ പഞ്ചായത്ത് നേടിയിരുന്നു കാര്‍ബണ്‍ ന്യൂട്രല്‍ മണ്ഡലമായി മണലൂര്‍ മണ്ഡലത്തെ മാറ്റുന്നതില്‍ മണലൂര്‍ എം എല്‍ എ പ്രൊഫ സി.രവീന്ദ്രനാഥിനെ ചെയര്‍മാന്‍ പ്രശംസിച്ചു.എംഎല്‍എയുടെയും ജൈവവൈവിധ്യ ബോര്‍ഡിന്റെയും സഹായത്തോടു കൂടി എളവള്ളിയിലെ ജൈവവൈവിധ്യ സംരക്ഷണം മികച്ച രീതിയിലാകുമെന്ന് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ യു സരിത പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല , ജനപ്രതിനിധികളായ ആഷിക്ക് വലിയകത്ത്, എം.ബി.ജയ ടീച്ചര്‍, ചിത്ര രതീഷ് , കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്‌സണല്‍ പ്രശാന്തി,ജന്‍സി മാസ്റ്റര്‍ എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!