26 C
Kunnamkulam
Monday, November 16, 2026
Home Bureaus Kechery കണ്ടാണശ്ശേരിയിലെ അനധികൃത മണ്ണെടുപ്പ് ; എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു

കണ്ടാണശ്ശേരിയിലെ അനധികൃത മണ്ണെടുപ്പ് ; എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു

25

 

ഉന്നതതല അന്വേഷണത്തിന് പഞ്ചായത്ത് ഭരണാധികാരികള്‍ നിവേദനം നല്‍കി. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡായ കൂനംമൂച്ചി കിഴക്കേ പന്നിശ്ശേരിയില്‍ അനധികൃതമായി മണ്ണ് ഖനനം ചെയ്യുകയും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറുകയും ചെയ്ത പ്രദേശം എംഎല്‍എ പ്രൊഫ. സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. പ്രദേശത്തെ ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങളും ജനവാസ മേഖല നേരിടുന്ന അപകടാവസ്ഥയും നേരിട്ട് വിലയിരുത്തിയ എം.എല്‍.എയ്ക്ക് പഞ്ചായത്ത് ഭരണസമിതി വിശദമായ നിവേദനം കൈമാറി. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ആളൂര്‍ വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്. മഴക്കാലത്ത് രൂക്ഷമായ മണ്ണൊലിപ്പിനും സാധ്യതയുള്ള ഈ പരിസ്ഥിതിലോല പ്രദേശത്തെ അശാസ്ത്രീയമായ മണ്ണെടുപ്പ് സമീപവാസികളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കൂടാതെ, ഇവിടെ നിന്നും ഖനനം ചെയ്യുന്ന മണ്ണ് തൃശൂര്‍ ആമ്പലൂര്‍ ടൈല്‍ കമ്പനിയിലേക്കും മറ്റും അനധികൃതമായി കടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!