ചാവക്കാട് ഉപജില്ലാ കലോത്സവത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച പുന്നയൂര്‍ക്കുളം ചെറായി ഗവ: യു.പി. സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ.യും ചേര്‍ന്ന് നാക്കോല സെന്ററില്‍ ആഹ്ലാദ പ്രകടനം നടത്തി. എല്‍.പി. അറബി കലോത്സവത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും യു.പി.അറബി കലോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും യു.പി. ജനറല്‍ വിഭാഗത്തില്‍ 76 പോയിന്റോടെ മൂന്നാം സ്ഥാനവും നേടിയാണ് ചെറായി ഗവര്‍മെന്റ് യു.പി. സ്കൂളിലെ കലാപ്രതിഭകള്‍ മിന്നുന്ന വിജയം നേടിയത്. ഗ്രാമ പഞ്ചായത്തംഗം ശോഭ പ്രേമന് വിജയാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സ്നേഹ് മോഹന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് കെ.എല്‍. മനോഹിത്, പി.ടി.എ. എക്സിക്യുട്ടീവംഗം രഘുനാഥ് മാപ്പാല, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. കലോത്സവ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും നല്കി അനുമോദിച്ചു.



