കുന്നംകുളം ബഥനി സെന്റ് മേരീസ് നഴ്‌സറി സ്‌കൂളിന്റെ വാര്‍ഷിക കായികമേള വര്‍ണാഭമായി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സ്‌കറിയ ഒ.ഐ.സി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഥനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഡോ. സി. എല്‍. ജോഷി, ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാംദാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭൈമി തരിയന്‍, വിദ്യാര്‍ഥിനി അഡ്‌ലിന്‍ ഗ്രെയ്സ് ഡില്‍ജോ, അധ്യാപിക മായ എന്നിവര്‍ സംസാരിച്ചു. കുരുന്നുകളുടെ മാര്‍ച്ച് പാസ്‌റ്റോടെയാണ് കായികമേളക്കു തുടക്കമായത്. തുടര്‍ന്നു നടന്ന മത്സരങ്ങളില്‍ കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്തു. ഫാദര്‍ സ്‌കറിയ ഒ ഐ സി വിജയികള്‍ക്കായുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച കായികപരിപാടികളും ശ്രദ്ധേയമായി.



