കുന്നംകുളം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ സംഘാടക സമിതികളുടെ ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വാഗതസംഘം ഓഫീസ്, മീഡിയ റൂം, പ്രോഗ്രാം കമ്മിറ്റി ഓഫീസ് എന്നിവയാണ് തുറന്നു നല്‍കിയത്.സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലനും, മീഡിയ റൂം, പ്രോഗ്രാം കമ്മിറ്റി ഓഫീസ് എന്നിവയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശും നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ആര്‍ഷ ജിജു, മിഷ സെബാസ്റ്റ്യന്‍, മിനി മോന്‍സി, കൗണ്‍സിലര്‍ ഷാജി ആലിക്കല്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.എം. മുഹമ്മദ് മുബാറക്ക്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ജെ. ജ്യോതി, കലോത്സവ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവരും പങ്കെടുത്തു.
Home Bureaus Kunnamkulam കുന്നംകുളം ഉപജില്ലാ സ്‌കൂള്‍ കലോത്സവം; സംഘാടക സമിതികളുടെ ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു



