32.3 C
Kunnamkulam
Friday, November 20, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് കൗമാര കലാവസന്തത്തിന് അരങ്ങൊരുങ്ങുന്നു; ഉപജില്ലാ സ്‌കൂള്‍ കലോത്സവ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടന്നു

കുന്നംകുളത്ത് കൗമാര കലാവസന്തത്തിന് അരങ്ങൊരുങ്ങുന്നു; ഉപജില്ലാ സ്‌കൂള്‍ കലോത്സവ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടന്നു

10

കുന്നംകുളത്ത് കൗമാര കലാവസന്തത്തിന് അരങ്ങൊരുങ്ങുന്നു; ഉപജില്ലാ സ്‌കൂള്‍ കലോത്സവ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടന്നു.കലോത്സവത്തിന്റെ പ്രധാന വേദിയായ കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലുകെട്ടില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നിര്‍വഹിച്ചു. നവംബര്‍ 23 മുതല്‍ 26 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ അയ്യായിരത്തോളം കലാപ്രതിഭകളാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. ഗവ. മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പ്രധാന വേദി. കൂടാതെ എച്ച്.സി.സി യു.പി സ്‌കൂള്‍, എം.ജെ.ഡി ഹൈസ്‌കൂള്‍, ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍, കുന്നംകുളം ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലും മത്സരങ്ങള്‍ അരങ്ങേറും. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ആര്‍ഷ ജിജു, മിഷ സെബാസ്റ്റ്യന്‍, മിനി മോന്‍സി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.എം. മുഹമ്മദ് മുബാറക്ക്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ജെ. ജ്യോതി എന്നിവര്‍ പങ്കെടുത്തു. വിവിധ കലോത്സവ കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.

 

ADVERTISEMENT
error: Content is protected !!