32.3 C
Kunnamkulam
Friday, November 20, 2026
Home Bureaus Guruvayur അഞ്ചു പതിറ്റാണ്ടിനിപ്പുറവും മായാത്ത സ്മരണയുമായി ഗജരാജന്‍ കേശവന് പിന്‍തലമുറക്കാരുടെ പ്രണാമം

അഞ്ചു പതിറ്റാണ്ടിനിപ്പുറവും മായാത്ത സ്മരണയുമായി ഗജരാജന്‍ കേശവന് പിന്‍തലമുറക്കാരുടെ പ്രണാമം

0

അഞ്ചു പതിറ്റാണ്ടിനിപ്പുറവും മായാത്ത സ്മരണയുമായി ഗജരാജന്‍ കേശവന് പിന്‍തലമുറക്കാരുടെ പ്രണാമം! അഞ്ച് ദശാബ്ദം മുമ്പ് ഏകാദശിയുടെ തലേന്ന് ചരിഞ്ഞ കേശവനെ ഗുരുവായൂര്‍ ദേവസ്വവും ആനപ്രേമികളും ചേര്‍ന്നാണ് അനുസ്മരിച്ചത്.രാവിലെ 7 ന് തിരുവെങ്കിടാചലപതി ക്ഷേത്രപരിസരത്ത് നടന്ന ഗജപൂജക്കും ആനയൂട്ടിനും ശേഷമായിരുന്നു അനുസ്മരണ ഘോഷയാത്ര. ഗജരാജന്‍ കേശവന്റെ ചിത്രം വഹിച്ച് കൊമ്പന്‍ ഇന്ദ്രസെന്നും ഗുരുവായൂരപ്പന്റെ ചിത്രം വഹിച്ച് കൊമ്പന്‍ ബല്‍റാമും സരസ്വതി ദേവിയുടെ ചിത്രം വഹിച്ച് കൊമ്പന്‍ ചെന്താമരാക്ഷന്‍ മുന്നിലായും ദേവസ്വം ആനത്തറാവാട്ടിലെ ഒമ്പത് ഗജവീരന്മാര്‍ പിന്നിലുമായി ഘോഷയാത്രയായി റെയില്‍വെ മേല്‍പ്പാലത്തിന് മുകളിലൂടെ ഗുരുവായൂര്‍ ക്ഷേത്ര കിഴക്കേഗോപുരത്തിന് മുന്നിലെത്തി ഗുരുവായൂരപ്പനെ വണങ്ങി കുളപ്രദക്ഷിണം നടത്തി, ശ്രീവത്സം ഗസ്റ്റ് ഹൗസിലെ ഗജരാജന്‍ കേശവന്റെ പ്രതിമക്കു മുന്നിലെത്തി ഇന്ദ്രസെന്‍ പ്രണാമമര്‍പ്പിച്ചു വണങ്ങി. മറ്റാനകള്‍ കേശവന്റെ പ്രതിമക്കഭിമുഖമായി ശ്രീവത്സത്തിന് പുറത്ത് അണി നിരന്നു. തുടര്‍ന്ന് ആനത്താവളത്തില്‍ വിഭവ സമൃദ്ധമായ ആനയൂട്ടുമുണ്ടായി. എന്‍കെ.അക്ബര്‍ എംഎല്‍എ, ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പുതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എസ്.ഹരിഗോപാല്‍, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍മാരായ പ്രമോദ് കളരിക്കല്‍, കെ.എസ്.മായാദേവി, കെ.ഗീത, നിയുക്ത ഭരണസമിതി അംഗങ്ങളായ പാലിയത്ത് ശിവന്‍, പി.അഭിലാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ കെ.ജി.ജയപ്രദീപിന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി. വന്‍ ജനാവലിയാണ് ഘോഷയാത്ര കാണാന്‍ എത്തിയത്.

ADVERTISEMENT
error: Content is protected !!